4/14/10

കാണാതെ പോയ കഞ്ഞിവരികള്‍

കിലുക്കാം‌പെട്ടിയുടെ കഥപ്പെട്ടിയില്‍ പോയപ്പൊക്കിട്ടിയ ഈച്ചക്കഥയാണ്. കുട്ടിക്കാലത്തേക്കു തിരികെയെത്തിയപ്പോള്‍ പലരസകരങ്ങളായ സംഭവങ്ങളും ഓര്‍മ്മവന്നു. അക്കൂട്ടത്തില്‍ 1980കളുടെ തുടക്കത്തില്‍ കുട്ടികളുടെ മാസികകളായ മലര്‍‌വാടിയിലോ പൂമ്പാറ്റയിലോ വന്ന വിട്ടുപോയ വരികള്‍ പൂരിപ്പിക്കാന്‍ പറഞ്ഞ പദ്യശകലങ്ങളാണു താഴെക്കൊടുക്കുന്നത്. അതിന്റെ വിട്ടുപോയ യഥാര്‍ത്ഥ വരികളും ചേര്‍ത്തിരുന്നു. ആ വരികള്‍ ഓര്‍മ്മയുള്ളവര്‍ അത് ഇവിടെ കമന്റായിടുമെന്നു കരുതുന്നു. വേണമെങ്കില്‍ വിട്ടുപോയ വരികള്‍ പൂരിപ്പിക്കലുമാകാം. പരീക്ഷിയ്ക്കാന്‍ വേണ്ടിയല്ല, മറിച്ച് ആ വരികളില്‍ താഴെക്കൊടുത്തിരിയ്ക്കുന്ന വരികള്‍ മാത്രമേ ഞാന്‍ വായിച്ചിരുന്നുള്ളൂ. പദ്യപൂരണത്തിനു ശേഷം മാസികയില്‍ വന്ന വിട്ടുപോയ വരികള്‍ വായിക്കാന്‍ സാധിച്ചില്ല. ഏതു കാര്‍ന്നോര്‍ക്കും കാണുമല്ലോ ഒരു കുട്ടിമനസ്സ്, അതിലെ അത്യാഗ്രഹമായി കൂട്ടിയാല്‍ മതി...

ഈച്ചയും പൂച്ചയും പണ്ടൊരിക്കല്‍
ഉച്ചക്കു പച്ചരിക്കഞ്ഞിവച്ചു
കഞ്ഞികുടിക്കുവാന്‍ പ്ലാവിലക്കായ്
പൂച്ചക്കുറിഞ്ഞാരു പാഞ്ഞുപോയി

..............................
..............................
..............................
..............................

പെട്ടെന്നു പ്ലാവിലക്കെട്ടുമായി
പൂച്ചക്കുറിഞ്ഞാരു വന്ന നേരം
പച്ചരിക്കഞ്ഞിയിലീച്ചയണ്ണന്‍
ചത്തുകിടപ്പതു കണ്ടുകഷ്ടം.

11 comments:

കൂതറHashimܓ said...

എനിക്ക് അറിയൂലാ ബാക്കി ...:(

Sulthan | സുൽത്താൻ said...

WE WISH YOU A HAPPY VISHU

Sulthan | സുൽത്താൻ

അരുണ്‍ കരിമുട്ടം said...

:)

Jishad Cronic said...

ഞാന്‍ തോറ്റു... സുല്ല്....

വിഷു ആശംസകള്‍...

ഹംസ said...

അറിഞ്ഞൂടാ കാര്‍നോരെ.. എന്താ വിട്ടു പോയത് എന്ന്.. ! ആ കഥക്ക് ഞാന്‍ ഒരു മാറ്റ ക്ലൈമാക്സ് അവിടെ കൊടുത്തിരുന്നു അത് കണ്ടില്ലെ ?

കാര്‍ന്നോര് said...

ആ ക്ലൈമാക്സ് അടിപൊളിയായി ഹംസ, കാര്‍ന്നോരുടെ ആദ്യഫോളോവര്‍ക്ക് സ്വാഗതം....
കമന്റെഴുതി പോയ മറ്റുള്ളവര്‍ തല്ലല്ല്. എഴുതാതെ പോയവര്‍ക്ക് പരിപ്പുവടേം ചായേം...

laloo said...

ഫയറും ക്രൈമും താഴയിട്ട് ദാ
പൂമ്പാറ്റയും അമ്പിളിമാമനും കൈയിലെടുത്തു
ഇനി എന്തൊക്കെ കാണേണ്ടി വരുമോ

K C G said...

യഥാര്‍ത്ഥ വരികള്‍ അറിയില്ല. അതുകൊണ്ട് ഒരു പൂരണം...

കണ്ടുപിടിക്കുവാന്‍ വൈകി നന്നേ
രണ്ടു വെടിപ്പുള്ള പ്ലാവിലകള്‍
പച്ചീര്‍ക്കിലി കൊണ്ട് പ്ലാവിലകള്‍
പൂച്ചക്കുറിഞ്ഞ്യാരു കോട്ടിവച്ചൂ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"..............................
..............................
..............................
.............................."
ഇത് ഏതു ഭാഷയാ?????

Mohamed Salahudheen said...

ഓര്മയും മരിച്ചു

Anil cheleri kumaran said...

ഹെല്‍പ്പ് ലെസ്സ്..:(