3/9/11

കുരുത്തക്കേട്

ബൂലോകത്തിനു മൂക്കുകയറിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചനിലക്ക് ബ്ലോഗര്‍മാരെല്ലാം മൊട്ടയടിച്ചു കാശിക്കു പോകാന്‍ തീരുമാനിച്ചാലോ... വേറേ വല്ല സ്ഥലവുമുണ്ടെങ്കില്‍ അതു പറ, അങ്ങോട്ടു പോണ കാര്യവും പരിഗണിക്കാം....

8/19/10

എന്താണിത്ര വാശി?

ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നുമെന്നാ പ്രമാണം. ഒരുത്തനെത്തന്നെ നിനച്ചിരിക്കാതിരുന്നാല്‍ പ്രശ്നം തീരില്ലേ. അതോ പ്രശ്നമാവുമോ..?

8/7/10

കാര്‍ന്നോര്

കുശുകുശാന്നു കുന്നായ്മ പറയും
ശഠെശഠേന്നു മലക്കവും മറിയും
സ്വന്തം കാര്യം കണ്ടാല്‍പ്പിന്നെ
കോണിപ്പടിയുമെടുത്തേ പായൂ...

6/18/10

ലക്ഷ്യമില്ലാത്തത്

കാലവും കമ്പിച്ചക്രവും ഒരുപോലെയാണെന്നു പറയുന്നതു ശരിയാ,
വെറുതേ കറങ്ങിക്കൊണ്ടിരിക്കും...
പക്ഷേ അതിന്റെ സെന്റര്‍ ബോള്‍ട്ടായി മാത്രം മാറുന്ന
മനുഷ്യജന്മങ്ങളുടെ കാര്യമാണു കഷ്ടം...
അവര്‍ അങ്ങനെ തേഞ്ഞു തേഞ്ഞു തീരും...

4/14/10

കാണാതെ പോയ കഞ്ഞിവരികള്‍

കിലുക്കാം‌പെട്ടിയുടെ കഥപ്പെട്ടിയില്‍ പോയപ്പൊക്കിട്ടിയ ഈച്ചക്കഥയാണ്. കുട്ടിക്കാലത്തേക്കു തിരികെയെത്തിയപ്പോള്‍ പലരസകരങ്ങളായ സംഭവങ്ങളും ഓര്‍മ്മവന്നു. അക്കൂട്ടത്തില്‍ 1980കളുടെ തുടക്കത്തില്‍ കുട്ടികളുടെ മാസികകളായ മലര്‍‌വാടിയിലോ പൂമ്പാറ്റയിലോ വന്ന വിട്ടുപോയ വരികള്‍ പൂരിപ്പിക്കാന്‍ പറഞ്ഞ പദ്യശകലങ്ങളാണു താഴെക്കൊടുക്കുന്നത്. അതിന്റെ വിട്ടുപോയ യഥാര്‍ത്ഥ വരികളും ചേര്‍ത്തിരുന്നു. ആ വരികള്‍ ഓര്‍മ്മയുള്ളവര്‍ അത് ഇവിടെ കമന്റായിടുമെന്നു കരുതുന്നു. വേണമെങ്കില്‍ വിട്ടുപോയ വരികള്‍ പൂരിപ്പിക്കലുമാകാം. പരീക്ഷിയ്ക്കാന്‍ വേണ്ടിയല്ല, മറിച്ച് ആ വരികളില്‍ താഴെക്കൊടുത്തിരിയ്ക്കുന്ന വരികള്‍ മാത്രമേ ഞാന്‍ വായിച്ചിരുന്നുള്ളൂ. പദ്യപൂരണത്തിനു ശേഷം മാസികയില്‍ വന്ന വിട്ടുപോയ വരികള്‍ വായിക്കാന്‍ സാധിച്ചില്ല. ഏതു കാര്‍ന്നോര്‍ക്കും കാണുമല്ലോ ഒരു കുട്ടിമനസ്സ്, അതിലെ അത്യാഗ്രഹമായി കൂട്ടിയാല്‍ മതി...

ഈച്ചയും പൂച്ചയും പണ്ടൊരിക്കല്‍
ഉച്ചക്കു പച്ചരിക്കഞ്ഞിവച്ചു
കഞ്ഞികുടിക്കുവാന്‍ പ്ലാവിലക്കായ്
പൂച്ചക്കുറിഞ്ഞാരു പാഞ്ഞുപോയി

..............................
..............................
..............................
..............................

പെട്ടെന്നു പ്ലാവിലക്കെട്ടുമായി
പൂച്ചക്കുറിഞ്ഞാരു വന്ന നേരം
പച്ചരിക്കഞ്ഞിയിലീച്ചയണ്ണന്‍
ചത്തുകിടപ്പതു കണ്ടുകഷ്ടം.